Aajan J K

Aajan J K

I love ideas ; more specifically I love to experience them through the vision of literature

https://www.yourquote.in/aajanjk

  • Latest
  • Popular
  • Video

ഇവിടം നഷ്ടമാകുമ്പോൾ, ഒരുമിച്ചെഴുതിയ ഒരുപാടു പേരോട് വിട പറയാതെ പോകുക വയ്യ. ഏറെ പരിചിതരായ ഭൂരിഭാഗം പേരും ഇവിടെ ഇല്ലെങ്കിലും പ്രിയമുള്ള ഒട്ടേറെപ്പേർ ഇപ്പോഴുമുണ്ട്. എല്ലാ വാക്കുകളും മായ്ച്ചു കളഞ്ഞു കൊണ്ട് ഈ അക്ഷര പ്രപഞ്ചം അപ്രത്യക്ഷമാകുന്നത് മനസ്സു നിറച്ച ഏറ്റവും പ്രിയമുള്ള സ്വപ്നത്തിൽ നിന്ന് നിർദയം വിളിച്ചുണർത്തുന്നതിനു തുല്യം തന്നെ. ഒരുപാടൊരുപാട് എഴുതിയിരുന്ന, പിന്നെ ഏറെ കാരണങ്ങളാൽ ഇടവേളകളിൽ മാത്രമെങ്കിലും വളരെ ഇഷ്ടത്തോടെ തേടിയെത്തിയിരുന്ന ഈ ഇടം ഇനിയില്ലെന്നത് നോവാണ്. മനോഹരമായ ഒരു വരി കൊണ്ട് വിഷാദം മറച്ചു വെക്കുന്നില്ല. നിങ്ങളെ വായിച്ചതിൽ, നിങ്ങളെന്നെ വായിച്ചതിൽ ഒക്കെയും ഒരുപാടു സന്തോഷം. ഏവരും എഴുത്തു തുടരുമായിരിക്കാം. പക്ഷെ, ഇത്രമേൽ പ്രിയമുള്ള ഒരെഴുത്തിടം കണ്ടെടുക്കുക തീർച്ചയായും പ്രയാസമായിരിക്കും. ഞാൻ വായിച്ച വരികൾക്ക്, വായിക്കപ്പെട്ട എന്റെ വരികൾക്ക് ഒക്കെയും സ്നേഹവും നന്ദിയുമല്ലാതെ മറ്റൊന്നും തന്നെ പകരം തരാനില്ല. കാണാം, ചില വരികളിൽ. പിന്നെ, ഹൃത്തിൽ നിന്നു വേർപെടാത്ത എഴുത്തിന്റെ, വായനയുടെ, സൗഹൃദത്തിന്റെ അനേകം നല്ല ദിനങ്ങൾ സമ്മാനിച്ച ഓർമ്മകളിൽ.

#വിട_എന്റെ_എഴുത്തിടത്തിനും_എന്റെ_കൂട്ടെഴുത്തുകാർക്കും #പ്രിയമുള്ള_എഴുത്തിടത്തിലെ_വരികളിൽ_അവസാനത്തേത് #yqmalayalam #yqquotes  ഇവിടം നഷ്ടമാകുമ്പോൾ,

ഒരുമിച്ചെഴുതിയ ഒരുപാടു പേരോട് വിട പറയാതെ പോകുക വയ്യ. ഏറെ പരിചിതരായ ഭൂരിഭാഗം പേരും ഇവിടെ ഇല്ലെങ്കിലും പ്രിയമുള്ള ഒട്ടേറെപ്പേർ ഇപ്പോഴുമുണ്ട്.

എല്ലാ വാക്കുകളും മായ്ച്ചു കളഞ്ഞു കൊണ്ട് ഈ അക്ഷര പ്രപഞ്ചം അപ്രത്യക്ഷമാകുന്നത് മനസ്സു നിറച്ച ഏറ്റവും പ്രിയമുള്ള സ്വപ്നത്തിൽ നിന്ന് നിർദയം  വിളിച്ചുണർത്തുന്നതിനു തുല്യം തന്നെ.

ഒരുപാടൊരുപാട് എഴുതിയിരുന്ന, പിന്നെ ഏറെ കാരണങ്ങളാൽ ഇടവേളകളിൽ മാത്രമെങ്കിലും വളരെ ഇഷ്ടത്തോടെ തേടിയെത്തിയിരുന്ന ഈ ഇടം ഇനിയില്ലെന്നത് നോവാണ്.

മനോഹരമായ ഒരു വരി കൊണ്ട് വിഷാദം മറച്ചു വെക്കുന്നില്ല.
നിങ്ങളെ വായിച്ചതിൽ, നിങ്ങളെന്നെ വായിച്ചതിൽ ഒക്കെയും ഒരുപാടു സന്തോഷം. 

ഏവരും എഴുത്തു തുടരുമായിരിക്കാം. പക്ഷെ, ഇത്രമേൽ പ്രിയമുള്ള ഒരെഴുത്തിടം കണ്ടെടുക്കുക തീർച്ചയായും പ്രയാസമായിരിക്കും.

ഞാൻ വായിച്ച വരികൾക്ക്, വായിക്കപ്പെട്ട എന്റെ വരികൾക്ക് ഒക്കെയും സ്നേഹവും നന്ദിയുമല്ലാതെ മറ്റൊന്നും തന്നെ പകരം തരാനില്ല.

കാണാം, ചില വരികളിൽ. പിന്നെ, ഹൃത്തിൽ നിന്നു വേർപെടാത്ത എഴുത്തിന്റെ, വായനയുടെ, സൗഹൃദത്തിന്റെ അനേകം നല്ല ദിനങ്ങൾ സമ്മാനിച്ച ഓർമ്മകളിൽ.

നാം രണ്ടു പേരെന്നകലം കുറഞ്ഞിടാൻ ഒരുമിച്ചിരുന്നൊരാ നേരത്തു ഞാൻ അരികിലെ ചിരിമുഴക്കത്തിനുമപ്പുറം കേൾക്കാൻ കൊതിച്ചിരുന്നൊന്നു മാത്രം ഞാൻ ചൊല്ലുമാ വാക്കു നീ ചൊല്ലുകിൽ പിന്നെ ഏതാകിലും പാട്ടിനീണം വരും ആ രാഗമെൻ കൂടെ നീ പാടുകിൽ പിന്നെ ആരാകിലും കേൾവിയും സുന്ദരം എന്നിട്ടുമകലങ്ങളകലങ്ങളായ് മാത്രം അറിയുന്ന ജീവിതം തുടരുന്നിതാ പങ്കിടാ കനവിനാൽ തമ്മിൽ തളച്ചു നാം ഇരുവഴിയിലിരുൾ മാത്രമാകുന്നിതാ

#വരികൾവീണവഴികൾ #കവിത #yqliterature #yqmalayalam #yqquotes  നാം രണ്ടു പേരെന്നകലം  കുറഞ്ഞിടാൻ
ഒരുമിച്ചിരുന്നൊരാ നേരത്തു ഞാൻ
അരികിലെ ചിരിമുഴക്കത്തിനുമപ്പുറം
കേൾക്കാൻ കൊതിച്ചിരുന്നൊന്നു മാത്രം

ഞാൻ ചൊല്ലുമാ വാക്കു നീ ചൊല്ലുകിൽ
പിന്നെ ഏതാകിലും പാട്ടിനീണം വരും
ആ രാഗമെൻ കൂടെ നീ പാടുകിൽ
പിന്നെ ആരാകിലും കേൾവിയും സുന്ദരം

എന്നിട്ടുമകലങ്ങളകലങ്ങളായ് മാത്രം
അറിയുന്ന ജീവിതം തുടരുന്നിതാ
പങ്കിടാ കനവിനാൽ തമ്മിൽ തളച്ചു നാം
ഇരുവഴിയിലിരുൾ മാത്രമാകുന്നിതാ

നാട്ടാരുടെ നേരംപോക്കിനു പാട്ടായവരൊരുപാട് നാൽക്കവലക്കഥകളിലേറി നീറിനടന്നവരൊരുപാട് പോകും വഴിയെ കണ്ണുകൾ നീളെ കാലടിയിൽ കാതുകൾ കൂർക്കെ തല കുമ്പിട്ടങ്ങു നടന്നിട്ടാദിനമാകെ ഉറക്കമൊഴിച്ചു പഴിച്ചവരേറെ ഒരു വഴിയെന്തിന് പോയെന്നിനിയും ഒരുപാടാളെ ബോധിപ്പിക്കാൻ ജീവിതമെന്തിനു ജീവിച്ചെന്നൊരു മൊഴി കൂടിയവർക്കു കൊടുക്കാൻ അങ്ങനെയിന്നും ജീവിക്കുന്നവർ അറിയാനായി പറയാനൊന്ന് നല്ലനടപ്പിനു നിന്നു കൊടുത്താൽ നിണമൂറ്റും നിങ്ങളെ മാറ്റും ജീവിതമൊന്നതു ജീവിച്ചീടുക കേൾക്കാമൊക്കെ, എടുക്കുക വേണ്ടത് സ്വയമെന്നും ബോധിപ്പിക്കുക; "ഞാനെന്റെ ശരിയിൽ നടന്നു"

#വരികൾവീണവഴികൾ #കവിത #yqliterature #yqmalayalam #yqquotes  നാട്ടാരുടെ നേരംപോക്കിനു
പാട്ടായവരൊരുപാട്
നാൽക്കവലക്കഥകളിലേറി
നീറിനടന്നവരൊരുപാട്

പോകും വഴിയെ കണ്ണുകൾ നീളെ
കാലടിയിൽ കാതുകൾ കൂർക്കെ
തല കുമ്പിട്ടങ്ങു നടന്നിട്ടാദിനമാകെ
ഉറക്കമൊഴിച്ചു പഴിച്ചവരേറെ

ഒരു വഴിയെന്തിന് പോയെന്നിനിയും
ഒരുപാടാളെ ബോധിപ്പിക്കാൻ
ജീവിതമെന്തിനു ജീവിച്ചെന്നൊരു
മൊഴി കൂടിയവർക്കു കൊടുക്കാൻ

അങ്ങനെയിന്നും ജീവിക്കുന്നവർ
അറിയാനായി പറയാനൊന്ന്
നല്ലനടപ്പിനു നിന്നു കൊടുത്താൽ
നിണമൂറ്റും നിങ്ങളെ മാറ്റും

ജീവിതമൊന്നതു ജീവിച്ചീടുക
കേൾക്കാമൊക്കെ, എടുക്കുക വേണ്ടത്
സ്വയമെന്നും ബോധിപ്പിക്കുക;
"ഞാനെന്റെ ശരിയിൽ നടന്നു"

നാം ആത്മനിന്ദയ്ക്കായ്‌ കുറിച്ചിട്ട വാക്കുകൾ.. കാലമകലത്തിലൊരു കനവു കണ്ടാൽ പിന്നെ ഓർമ്മ മരവിച്ചവർക്കൊന്നു ചേരാം കവിത ചൊല്ലാം വീണ്ടുമധരമൂറ്റാം ജീവൻ പടർത്തുമാ ചോല നീളെ ഒടുവിലുള്ളു നീറ്റുന്നൊരാ വരികൾ മൂളി പുണരാതെ, നോട്ടമൊട്ടുമിടയാതെ തിരികെ വിളിയില്ലാതെ വീണ്ടുമകലാം പിന്നെയും ചുവടൊന്നു മുന്നോട്ടു വെക്കിൽ നീട്ടുന്നുവാരോ നമുക്കുള്ള കത്തിൽ ചുവപ്പുള്ള വാക്കാലൊരു തെറ്റു കൂടി തിരുത്തില്ലയെങ്കിൽ വഴികൾ രണ്ട്; വായിച്ചു നോക്കാതെ കളയാം, പതിവു പോൽ വായിച്ചു നോക്കി മറക്കാം. രണ്ടാകിലും, നാമേറെയടുത്തവരത്രമേലന്യരും. തിരുത്താതെ തുടരുമാ നാമെന്നൊറ്റ വാക്കിലകപ്പെട്ട വേർപെട്ട രണ്ടു പേർ.

#വരികൾവീണവഴികൾ #കവിത #yqliterature #yqmalayalam #yqquotes  നാം ആത്മനിന്ദയ്ക്കായ്‌ കുറിച്ചിട്ട വാക്കുകൾ..

കാലമകലത്തിലൊരു കനവു കണ്ടാൽ
പിന്നെ ഓർമ്മ മരവിച്ചവർക്കൊന്നു ചേരാം
കവിത ചൊല്ലാം വീണ്ടുമധരമൂറ്റാം
ജീവൻ പടർത്തുമാ ചോല നീളെ

ഒടുവിലുള്ളു നീറ്റുന്നൊരാ വരികൾ മൂളി
പുണരാതെ, നോട്ടമൊട്ടുമിടയാതെ
തിരികെ വിളിയില്ലാതെ വീണ്ടുമകലാം

പിന്നെയും ചുവടൊന്നു മുന്നോട്ടു വെക്കിൽ
നീട്ടുന്നുവാരോ നമുക്കുള്ള കത്തിൽ
ചുവപ്പുള്ള വാക്കാലൊരു തെറ്റു കൂടി

തിരുത്തില്ലയെങ്കിൽ വഴികൾ രണ്ട്;
വായിച്ചു നോക്കാതെ കളയാം,
പതിവു പോൽ വായിച്ചു നോക്കി മറക്കാം.

രണ്ടാകിലും, നാമേറെയടുത്തവരത്രമേലന്യരും.
തിരുത്താതെ തുടരുമാ
നാമെന്നൊറ്റ വാക്കിലകപ്പെട്ട വേർപെട്ട രണ്ടു പേർ.

അച്ഛനിൽ നിന്നകന്നു നിന്ന, അകമേ ചേർന്നു നിന്ന ഇരുപത്തിമൂന്ന് വർഷങ്ങൾ കടന്നു പോകുന്നു. ഒരെട്ടു വയസ്സുകാരന്റെ ഓർമ്മകൾക്ക് പിടിപെട്ട ഭ്രാന്തിന്, ജീവിതത്തോടുള്ള അവന്റെ ഭയത്തിന്, വീണുടഞ്ഞ അച്ഛനുള്ള സ്വപ്നങ്ങൾക്ക് ഒക്കെയും അത്ര തന്നെ പ്രായമാകുന്നു.. "ശൂന്യമാണെന്നും തല ചായ്ച്ചിരുന്നിടം എന്നിലെന്നെ നിറച്ചിരുന്നോരിടം ഓർമ്മ പിൻവലിഞ്ഞോടിയൊളിക്കാതെ എന്നുമെന്നും കരഞ്ഞു ചെല്ലുന്നിടം അച്ഛനെന്നെ പൊതിഞ്ഞൊരാലിംഗനം നെറുകെയിൽ മെല്ലെ വന്നു വീഴും കരം സ്നേഹമെന്നെ തലോടി നിന്നാ ദിനം വീണ്ടുമെത്താത്തതെന്നുമെൻ നൊമ്പരം വർഷമെത്ര കടന്നു പോയെങ്കിലും വക്കു പൊട്ടിയെൻ വാക്കാൽ തുടരുന്നു വഴികളിൽ തനിച്ചാക്കും നിഴലിനെ വരികളിൽ നിറക്കാനുള്ള പാഴ്ശ്രമം"

 അച്ഛനിൽ നിന്നകന്നു നിന്ന, അകമേ ചേർന്നു നിന്ന ഇരുപത്തിമൂന്ന് വർഷങ്ങൾ കടന്നു പോകുന്നു. ഒരെട്ടു വയസ്സുകാരന്റെ ഓർമ്മകൾക്ക് പിടിപെട്ട ഭ്രാന്തിന്,  ജീവിതത്തോടുള്ള അവന്റെ ഭയത്തിന്, വീണുടഞ്ഞ അച്ഛനുള്ള സ്വപ്നങ്ങൾക്ക് ഒക്കെയും അത്ര തന്നെ പ്രായമാകുന്നു..

"ശൂന്യമാണെന്നും തല ചായ്ച്ചിരുന്നിടം
എന്നിലെന്നെ നിറച്ചിരുന്നോരിടം
ഓർമ്മ പിൻവലിഞ്ഞോടിയൊളിക്കാതെ
എന്നുമെന്നും കരഞ്ഞു ചെല്ലുന്നിടം

അച്ഛനെന്നെ പൊതിഞ്ഞൊരാലിംഗനം
നെറുകെയിൽ മെല്ലെ വന്നു വീഴും കരം
സ്നേഹമെന്നെ തലോടി നിന്നാ ദിനം
വീണ്ടുമെത്താത്തതെന്നുമെൻ നൊമ്പരം

വർഷമെത്ര കടന്നു പോയെങ്കിലും
വക്കു പൊട്ടിയെൻ വാക്കാൽ തുടരുന്നു
വഴികളിൽ തനിച്ചാക്കും നിഴലിനെ 
വരികളിൽ നിറക്കാനുള്ള പാഴ്ശ്രമം"

അച്ഛൻ ഇല്ലാതെ പോയ വർഷങ്ങൾക്ക്...

0 Love

സ്വാതന്ത്ര്യമുണ്ടായിരിക്കട്ടെ ഹൃത്തിലും ചിന്തയെത്തേണ്ട ദൂരം വരേയും ചിന്ത ഇല്ലാതെ നാമെന്ന വാക്കിനെ നാട്ടി വെക്കും പതാക മനസ്സിലും

#വരികൾവീണവഴികൾ #കവിത #yqliterature #yqmlayalam #yqquotes  സ്വാതന്ത്ര്യമുണ്ടായിരിക്കട്ടെ ഹൃത്തിലും
ചിന്തയെത്തേണ്ട ദൂരം വരേയും
ചിന്ത ഇല്ലാതെ നാമെന്ന വാക്കിനെ
നാട്ടി വെക്കും പതാക മനസ്സിലും
Trending Topic